ആപ്പ്ജില്ല

വനിതാ കമ്മീഷൻ പോലെ 'പുരുഷ കമ്മീഷനും' വേണമെന്ന് ബിജെപി എംപിമാര്‍

ഭാര്യമാരിൽ നിന്ന് പീഡനമേൽക്കുന്ന ഭര്‍ത്താക്കന്മാരുടെ പരാതി കേള്‍ക്കാൻ സംവിധാനം വേണം

Samayam Malayalam 2 Sept 2018, 1:35 pm
ന്യൂഡൽഹി: ഭാര്യമാരിൽ നിന്ന് പീഡനമേൽക്കുന്ന പുരുഷന്മാരുടെ സംരക്ഷണത്തിനായി ദേശീയ വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ് ആയോഗ് വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാര്‍. ഉത്തര്‍ പ്രദേശിൽ നിന്നുള്ള ബിജെപി എംപിമാരായ ഹരിനാരായൺ രാജ്ബര്‍, അൻഷുൽ വര്‍മ എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാൻ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണെന്നാണ് ഇവരുടെ വാദം.
Samayam Malayalam man crying


ഈ വിഷയം പാര്‍ലമെന്‍റിലും ഉന്നയിച്ചിട്ടുണ്ടെന്ന് ഈ വിഷയത്തിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ അവര്‍ അറിയിച്ചു.

ഭാര്യമാരിൽ നിന്ന് കൊടുംപീഡനമേൽക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നും ഇത്തരം കേസുകള്‍ കോടതികളിൽ പോലും കൂടുതലായി എത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. എന്നാൽ പുരുഷന്മാര്‍ക്കും വനിതാ കമ്മീഷൻ മാതൃകയിൽ ഒരു വേദി വേണമെന്നും യോഗത്തിൽ രാജ്ബര്‍ ആവശ്യപ്പെട്ടു.

എല്ലാ സ്ത്രീകളും പുരുഷന്മാരും തെറ്റുകാരല്ലെന്നും എന്നാൽ മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിക്കുന്നവര്‍ ഇരുവിഭാഗങ്ങളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പുരുഷന്മാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഒരു വേദി ഉണ്ടാവണമെന്നും രാജ്ബര്‍ പറഞ്ഞു.

(ചിത്രത്തിന് കടപ്പാട്: ബസ്സ് ഫീഡ്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്