ആപ്പ്ജില്ല

ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപി ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍

കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍, ദേശീയ-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതേതുടര്‍ന്ന് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജന്‍ഡ.

Samayam Malayalam 11 Jan 2019, 7:29 am

ഹൈലൈറ്റ്:

  • ഡൽഹി രാംലീല മൈതാനത്താണ് യോഗം
  • പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
  • അഞ്ച് സംസ്ഥാനങ്ങളിലെ പരാജയമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam BJP
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം രാംലീല മൈതാനത്ത് ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍, ദേശീയ-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതേതുടര്‍ന്ന് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജന്‍ഡ.

സാമ്പത്തിക സംവരണ ബില്‍, മുത്തലാഖ് ബില്‍, ഒബിസി കമ്മീഷന് ഭരണഘടനാപദവി തുടങ്ങിയ പ്രചാരണ വിഷയങ്ങളാക്കാന്‍ തീരുമാനിക്കും. അതോടൊപ്പം അയോധ്യ, ശബരിമല, തുടങ്ങിയ വിഷയങ്ങളും പ്രചാരണത്തില്‍ ഉള്‍ക്കൊള്ളിക്കും.

അതേസമയം കേരളത്തില്‍ നിന്ന് 200 പ്രതിനിധികളുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കേരളത്തിൽ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സിപിഎം ആക്രമണം ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്