ആപ്പ്ജില്ല

എഐഎഡിഎംകെയ്‍ക്ക് 3 മന്ത്രിസ്ഥാനം നല്‍കാമെന്ന് ബിജെപി

ഇരു പക്ഷവും ലയിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നാല്‍

TNN 12 Aug 2017, 8:31 am
ന്യൂഡല്‍ഹി: എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ മൂന്ന് കേന്ദ്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപിയുടെ വാഗ്‍ദാനം. പളനിസാമി-പനീര്‍സെല്‍വം പക്ഷങ്ങള്‍ യലിച്ചശേഷം എഐഎഡിഎംകെയെ എന്‍ഡിഎയില്‍ എടുക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വാഗ്‍ദാനം.
Samayam Malayalam bjp offers 3 minister posts to aiadmk
എഐഎഡിഎംകെയ്‍ക്ക് 3 മന്ത്രിസ്ഥാനം നല്‍കാമെന്ന് ബിജെപി


ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിമാരെയും നല്‍കുമെന്ന് ബിജെപി നേതൃത്വം ഉറപ്പുനല്‍കിയതായാണ് സൂചന. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തമിഴ്‍നാട് മുഖ്യമന്ത്രി വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒ പനീര്‍സെല്‍വവും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ട്.

എഐഎഡിഎംകെയെ എന്‍ഡിഎയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം ഏറെക്കാലമായി ശ്രമിക്കുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോളേക്കും ഇത് സാധ്യമാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സഖ്യ സാധ്യത തെളിഞ്ഞാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തിയായിരിക്കും ചര്‍ച്ച നടത്തുക.

BJP offers 3 minister posts to AIADMK

The BKP central leadership has offered 3 central ministerial posts to the AIADMK if it joins NDA.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്