ആപ്പ്ജില്ല

ബിജെപിയുടെ വൻ വിജയത്തിനുപിന്നിൽ ഈ നടിയാണ്

തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ബിജെപിക്ക് വേണ്ടി വോട്ട് സ്വരുക്കൂട്ടിയിരുന്നു മാളവിക

Samayam Malayalam 15 May 2018, 12:23 pm
മാളവിക അവിനാഷ്. സോഷ്യൽ മീഡിയയിലെ യുവത്വം ഏറെ തിരയുന്ന മുഖം. മാളവിക അവിനാഷ് കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖം. തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ബിജെപിക്ക് വേണ്ടി വോട്ട് സ്വരുക്കൂട്ടിയിരുന്നു മാളവിക. സർദീപ് ദേശായിയുമായുള്ള മാളവികയുടെ സംവാദം സോഷ്യൽ മീഡിയയിൽ വൈറൽ ആകുക മാത്രമല്ല, ആഘോഷമായിരുന്നു. കുറച്ചു സിനിമകളിൽ അഭിനയിച്ച ശേഷം ടെലിവിഷനിൽ സജീവമായ താരമാണിവർ.
Samayam Malayalam bjpk


കന്നട, തമിഴ് ടെലിവിഷൻ രംഗത്ത് സീരിയൽ അഭിനേത്രിയായും അവതാരികയായും ഒക്കെ പല പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നതിനോടൊപ്പമാണ് രാഷ്രീയ പ്രവർത്തനവും. രാഷ്ട്രീയത്തോടു കോളജ് കാലത്തു തന്നെ ആഭിമുഖ്യമുണ്ടായിരുന്ന മാളവിക കന്നഡ രാഷ്ട്രീയത്തിൽ പ്രശസ്തയാണ്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു റാങ്കോടെ എല്‍എല്‍ബി നേടിയ ഇവർ മായാമൃഗ എന്ന സിനിമയില്‍ ചെയ്ത അഭിഭാഷകയുടെ വേഷവും ഹിറ്റായിരുന്നു.

1999ൽ ശ്രീമതി സുഷമ സ്വരാജിന്റെ പ്രചരണത്തിനായി ബെല്ലാരിയിലെത്തിയ അന്ന് മുതൽ ഇവർ ഭാരതീയ ജനതാ പാർട്ടിയുടെ സജീവാംഗമാണ്. ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ എൽസി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ലെനിൻ രാജേന്ദ്രന്‍റെ ചിത്രമായ ദൈവത്തിന്റെ വികൃതികളിൽ അല്‍ഫോന്‍സച്ചന്റെ മകള്‍ ആയ എൽസി ആയാണ് മാളവിക തന്റെ ഭാഗം അവതരിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്