ആപ്പ്ജില്ല

ഹിന്ദുത്വ ഏണി ഉപയോഗിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്; ശിവസേന

കോണ്‍ഗ്രസിനു ഒരുപരിധി വരെയെങ്കിലും കുറച്ചു വർഷങ്ങൾ മുസ്‌ലിം സമുദായത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചു.

Samayam Malayalam 11 Sept 2018, 9:36 pm
മുംബൈ: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ‘ഹിന്ദുത്വ ഏണി’ ഉപയോഗിച്ചാണ് ബിജെപി അധികാരത്തിലെത്തിയതെന്നും എന്നാൽ പിന്നീട് അവർ ആ ‘ഏണി’ ഉപേക്ഷിച്ചെന്നും ശിവസേന ആരോപിച്ചു. ശിവസേന മുഖപത്രമായ ‘സാമ്ന’യിലാണ് രൂക്ഷമായ വിമര്‍ശനം
Samayam Malayalam shiv sena


ബിജെപി മത നിരപേക്ഷതയുടെ പേരില്‍ ഹിന്ദുക്കളെ വഞ്ചിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനു ഒരുപരിധി വരെയെങ്കിലും കുറച്ചു വർഷങ്ങൾ മുസ്‌ലിം സമുദായത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചു. കോണ്‍ഗ്രസ് മുസ്ലീം സമുദായത്തെ ഉപയോഗിച്ചതു പോലെ ഇപ്പോള്‍ ബിജെപി ഹിന്ദുക്കളെയാണ് ആയുധമാക്കുന്നത്.

രാമക്ഷേത്രമുള്‍പ്പെടെ ഹിന്ദുക്കൾക്കു നൽകിയ ഒരു വാഗ്ദാനങ്ങളും ഇതുവരെ ബിജെപി നിറവേറ്റിയില്ലെന്നും സാമ്നയില്‍ ആരോപിച്ചു. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെയും മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്