ആപ്പ്ജില്ല

തെരഞ്ഞെടുപ്പിലെ തിരിച്ചടി: ശിവസേനയെ ഒപ്പം നിർത്താൻ ബിജെപി

മഹാരാഷ്ട്രയിലെ സീറ്റുകളുടെ പാതിയോളം ശിവസേന ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Samayam Malayalam 17 Dec 2018, 9:56 am
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ശിവസേനയെ ഒപ്പം കൂട്ടാനുള്ള തീവ്രശ്രമങ്ങളുമായി ബിജെപി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തിനിടെ അവരുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ നീക്കം.
Samayam Malayalam bjp to tie up with shiv sena to avoid losing maharashtra
തെരഞ്ഞെടുപ്പിലെ തിരിച്ചടി: ശിവസേനയെ ഒപ്പം നിർത്താൻ ബിജെപി


ഹിന്ദി മേഖലയിൽ പാര്‍ട്ടിയ്ക്കേറ്റ തിരിച്ചടി മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്തു വിലകൊടുത്തും മഹാരാഷ്ട്രയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ആവര്‍ത്തിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ക്കായി ദേവേന്ദ്ര ഫട്നാവിസ് തന്നെ നേരിട്ടിറങ്ങുന്നത്.

മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളുടെ പകുതി നല്‍കണമെന്ന ആവശ്യം ശിവസേന മുൻപോട്ടു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ഫോര്‍മുലയാണ് ബിജെപി തയ്യാറാക്കുന്നത്. അതേസമയം, ബിജെപി കൂട്ടുകെട്ട് സംബന്ധിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്