ആപ്പ്ജില്ല

നെറ്റ്ഫ്ലിക്സും സന്തൂറും പിന്നിൽ; ടിവി പരസ്യത്തിൽ മുന്നിൽ ബിജെപി!

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വ്യാപകമായി പരസ്യം നല്‍കി

Samayam Malayalam 23 Nov 2018, 12:55 pm
ന്യൂഡൽഹി: ടെലിവിഷനിൽ പരസ്യം നല്‍കുന്നതിൽ മുൻനിര ബ്രാൻഡുകളെ പിന്നിലാക്കി ബിജെപി. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി വ്യാപകമായി ടെലിവിഷൻ പരസ്യങ്ങള്‍ നല്‍കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസര്‍ച്ച് കൗൺസിലിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിവരം പുറത്തുവന്നത്.
Samayam Malayalam bjp flag


കൺസ്യൂമര്‍ ഉത്പന്നനിര്‍മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവറിനെയും ടെലിവിഷൻ പരസ്യക്കണക്കിൽ ബിജെപി പിന്നിലാക്കി. എല്ലാ ചാനലുകളിലും പരസ്യം നല്‍കുന്നതിൽ ബിജെപി ഒന്നാം സ്ഥാനത്താണെന്നാണ് കണക്ക്. എന്നാൽ കോൺഗ്രസാകട്ടെ, ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരിടത്തുമില്ല.

നവംബര്‍ 10 മുതൽ 16 വരെയുള്ള കണക്കുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഡഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ പ്രചരണത്തിനായാണ് ബിജെപി വ്യാപകമായി ടെലിവിഷൻ പരസ്യം നല്‍കിയത്. 22099 തവണ ബിജെപിയുടെ പരസ്യം ചാനലുകള്‍ പ്രത്യക്ഷപ്പെട്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള നെറ്റ്ഫ്ലിക്സിന്‍റെ പരസ്യങ്ങള്‍ വന്നത് 12951 തവണ മാത്രമാണ്. ട്രിവാഗോ (12,795 തവണ), സന്തൂര്‍ സാൻഡൽ (11222 തവണ), വൈപ്പ്, കോൾഗേറ്റ് ഡെൻ്റൽ ക്രീൽ, ഡെറ്റോള്‍ സോപ്പ്, ആമസോൺ പ്രൈം വീഡിയോ, രൂപ് മന്ത്ര ആയുര്‍ ഫേസ് ക്രീം എന്നിവയുടെ പരസ്യങ്ങളാണ് പിന്നാലെയുള്ളത്. ആദ്യ പത്തിൽ ഒരിടത്തും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇടംപിടിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്