ആപ്പ്ജില്ല

ബിഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചത് 13 ഹെലികോപ്റ്ററുകൾ

പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 71 മണ്ഡലങ്ങളിലായി 1066 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കൊവിഡ് കാലത്തും ആവേശം ഒട്ടും ചോരാതെയായിരുന്നു മുന്നണികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഭരണം നിലനിർത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിതീഷ് കുമാറും സംഘവും പ്രചാരണത്തിന് ഇറങ്ങിയപ്പോൾ തേജസ്വി യാദവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷം പ്രചാരണം നടത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ വിശദാംശങ്ങളറിയാം.

Samayam Malayalam 27 Oct 2020, 4:48 pm

Samayam Malayalam bjp used 13 helicopters for campaigning as bihar assembly elections 2020 polling is scheduled for tomorrow
ബിഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചത് 13 ഹെലികോപ്റ്ററുകൾ

ആദ്യഘട്ടത്തിൽ 21.46 ലക്ഷം വോട്ടർമാർ

ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 21.46 ലക്ഷത്തിലധികം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. 71 മണ്ഡലങ്ങളിലായി 1066 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 16 ജില്ലകളിലായാണ് ഈ മണ്ഡലങ്ങൾ. ഇതിൽ പല ജില്ലകളും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളവയാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ജെഡിയും ജെഡിയുവും 42 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 20 ലും എല്‍ജെപി സ്ഥാനാര്‍ഥികള്‍ 41 സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.

കൊവിഡ് കാലത്തും പ്രചാരണം ശക്തം

കൊവിഡ് കാലഘട്ടത്തിലെത്തിയ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ നരേന്ദ്ര മോദി മൂന്ന് ഇടത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടിടത്തും വോട്ടഭ്യർത്തിച്ച് എത്തി. ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണമാണ് മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രണ്ട് വേദികള്‍ അദ്ദേഹം പങ്കിട്ടിരുന്നു. ആര്‍ജെഡി നേതാവും സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും പ്രചാരണ രംഗത്ത് പിന്നിലായിരുന്നില്ല. പ്രതിപക്ഷ റാലികളിലെ ജനപിന്തുണയും ശ്രദ്ധേയമായിരുന്നു.

നേതാക്കൾക്ക് കൊവിഡ് ബാധ

തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ നേതാക്കൾക്ക് കൊവിഡ് ബാധിച്ചതും മുന്നണികളെ പ്രതികൂലമായി ബാധിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി സുശീൽ മോദി തുടങ്ങിയവർക്ക് കൊവിഡ് ബാധയെത്തുടർന്ന് ക്വാറന്‍റൈനിൽ പോകേണ്ടി വന്നിരുന്നു. നേരത്തെ കൊവിഡ് മഹാമാരി മൂലം ജെഡിയുവിന്‍റെയും ബിജെപിയുടെയും ഓരോ മന്ത്രിമാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ബിജെപി ഉപയോഗിച്ചത് 13 ഹെലികോപ്റ്ററുകൾ

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 13 ഹെലികോപ്റ്ററുകളാണ് ബിജെപി ഒന്നാംഘട്ടത്തിൽ ഉപയോഗിച്ചത്. 40 താര പ്രചാരകരാണ് ഭരണമുന്നണിക്കായി സംസ്ഥാനത്ത് അണിനിരന്നത്. പ്രധാനമന്ത്രി മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരായിരുന്നു സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ പ്രധാന നേതാക്കൾ. സംസ്ഥാന ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, മംഗൾ പാണ്ഡെ തുടങ്ങിയവരും പ്രചാരണ രംഗത്ത് സജീവമായിരുന്നു.

പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഇങ്ങനെ

ബിജെപി 13 ഹെലികോപ്റ്ററുകളുമായി പ്രചാരണം നടത്തിയപ്പോൾ ആർജെഡി ഒരു ഹെലികോപ്റ്ററും, കോൺഗ്രസ് രണ്ട് ഹെലികോപ്റ്ററുമാണ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്. ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് എൻഡിഎ വിട്ട എൽജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു എന്നതും ഇത്തവണ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പിതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് അല്‍പ്പം വൈകിയാണ് ചിരാഗ് പാസ്വാൻ പ്രചാരണ രംഗത്തിറങ്ങിയത്.

പുലിയിൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് 50കാരിയുടെ സാഹസികത

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്