ബെംഗലൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അസ്ഥിരമാക്കില്ലെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. ബിജെപി എംഎൽഎമാര്‍ ഗുരുഗ്രാമിൽ നിന്ന് ഉടൻ എത്തുമെന്നും യെദിയൂരപ്പ അറിയിച്ചു. കോണ്‍ഗ്രസ് എംഎൽഎമാര്‍ റിസോര്‍ട്ടിൽ കഴിയുകയാണ്. എല്ലാ എംഎൽഎമാരെയും ബിജെപി തിരികെ വിളിച്ചിട്ടുണ്ട്. വരള്‍ച്ചാ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
അതേസമയം ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷം കോണ്‍ഗ്രസിന്റെ എല്ലാ എംഎൽഎമാരും ഡി കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ കഴിയുകയാണ്. യെദിയൂരപ്പയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യ സ്വാഗതം ചെയ്തിട്ടുണ്ട്.