ആപ്പ്ജില്ല

ത്രിപുരയിൽ ചാരിലാമിൽ ബിജെപിയ്ക്ക് ജയം

ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മനാണ് വിജയി

Samayam Malayalam 15 Mar 2018, 1:28 pm
അഗര്‍ത്തല: സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ജയം. ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മനാണ് വിജയി. മാര്‍ച്ച് 12നായിരുന്നു ചാരിലാമിലെ ഉപതെരഞ്ഞെടുപ്പ്. 26510 വോട്ടിനാണ് ജിഷ്ണു ദേബര്‍മൻ ജയിച്ചത്.
Samayam Malayalam bjp wins charilam bielection in tripura
ത്രിപുരയിൽ ചാരിലാമിൽ ബിജെപിയ്ക്ക് ജയം


തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ചെവികൊണ്ടിരുന്നില്ല. ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ത്രിപുരയിലുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

സിപിഎം സ്ഥാനാര്‍ഥിയും മുൻ മന്ത്രിയുമായ രമേന്ദ്ര നാരായൺ ദേബ് മരിച്ചതിനെത്തുടര്‍ന്നായിരുന്നു ചാരിലാമിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്