ആപ്പ്ജില്ല

യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു

2 ഉപമുഖ്യമന്ത്രിമാരും 44 മന്തിമാരും

TNN 19 Mar 2017, 2:59 pm
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന്‍റെ 21ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്‍ത് ചുമതലയേറ്റു. ലക്‍നൗവിലെ സ്‍മൃതി ഉപവന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാക്കളായ അമിത് ഷാ, എല്‍കെ അദ്വാനി, വെങ്കയ്യ നായിഡു, രാജ്‍നാഥ് സിങ്, നിതിന്‍ ഗഡ്‍കരി തുടങ്ങിയവര്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു.
Samayam Malayalam bjps adityanath sworn in as up chief minister with 2 deputies
യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു


കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവരെക്കൂടാതെ 44 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. ഇവരില്‍ ആറു പേര്‍ വനിതകളാണ്. മുന്‍ ക്രിക്കറ്റ് താരമായ മോഹ്‍സിന്‍ റാസയാണ് മന്ത്രിസഭയിലെ ഏക മുസ്ലീം അംഗം.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും ചടങ്ങിനെത്തിയിരുന്നു. 403 അംഗ അസംബ്ലിയില്‍ 312 സീറ്റ് നേടിയാണ് ബിജെപി ഭരണത്തിലേറിയത്.

BJP's Adityanath sworn in as UP chief minister with 2 deputies

Five-time Parliamentarian, the BJP's Adityanath, was this afternoon sworn in as Uttar Pradesh's chief minister along with 46 ministers, in a ceremony graced by a plethora of BJP luminaries.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്