ആപ്പ്ജില്ല

അഴിമതിക്കാരുടെ കള്ളപ്പണം പാവപ്പെട്ടവരിലേക്ക് തിരികെയെത്തും: മോദി

കൂടുതല്‍ ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും സൂചന

TNN 26 May 2017, 11:41 pm
ന്യൂഡല്‍ഹി: അഴിമതിക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന കള്ളപ്പണം പാവപ്പെട്ടവരിലേക്ക് തിരികെയെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരെ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മോദി വെള്ളിയാഴ്‍ച സൂചന നല്‍കി.
Samayam Malayalam black money seized from the corrupt will go back to the poor says pm modi
അഴിമതിക്കാരുടെ കള്ളപ്പണം പാവപ്പെട്ടവരിലേക്ക് തിരികെയെത്തും: മോദി


എനിക്കു മുന്നില്‍ തടസങ്ങളുണ്ടാകാം. എന്നാലും അത്തരം നടപടികളില്‍നിന്ന് ഞാന്‍ പിന്മാറില്ല. കാരണം ജനങ്ങള്‍ക്ക് ഞാന്‍ വാക്കു കൊടുത്തിട്ടുണ്ട്, മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അസമില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധരായ ജനങ്ങള്‍ സന്തോഷത്തിലാണ്. അവര്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. ഈ സര്‍ക്കാരിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ത്തന്നെ കള്ളപ്പണത്തിനെതിരായി ശക്തമായ നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. താന്‍ നല്‍കിയ വാക്കില്‍നിന്ന് താന്‍ പിന്‍മാറില്ലെന്നും മോദി പറഞ്ഞു.

സര്‍ക്കാരിന്‍റെ ഓരോ തീരുമാനത്തോടുമൊപ്പം നിന്നതിന് മൂന്നാം വാര്‍ഷിക വേളയില്‍ മോദി രാജ്യത്തെ 1.25 കോടി ജനങ്ങളോട് നന്ദി പറഞ്ഞു.

Black money seized from the corrupt will go back to the poor, says PM Modi

Black money seized from the corrupt will go back to the poor, PM Modi at a rally in Assam.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്