ആപ്പ്ജില്ല

ശസ്ത്രക്രിയക്കിടെ ബ്ലേഡ് ശ്വാസകോശത്തിൽപ്പെട്ട് പെൺകുഞ്ഞ് മരിച്ചു

ന്യൂഡൽഹി: ശസ്ത്രക്രിയക്കിടെ ബ്ലേഡ് ശ്വാസകോശത്തിൽ കുടുങ്ങി രണ്ട് വയസുകാരി മരിച്ചു.

TNN 5 Mar 2016, 1:28 pm
ന്യൂഡൽഹി: ശസ്ത്രക്രിയക്കിടെ ബ്ലേഡ് ശ്വാസകോശത്തിൽ കുടുങ്ങി രണ്ട് വയസുകാരി മരിച്ചു. ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിലാണ് സംഭവം. ശ്വാസകോശത്തിലെ പഴുപ്പ് പുറത്തെടുക്കാനായി ശസ്ത്രക്രിയ നടത്തുമ്പോൾ ഡോക്ടർമാരുടെ അനാസ്ഥ മൂലം ബ്ലേഡ് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. ബ്ലേഡ് കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിപ്പോയിരുന്നുവെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എ കെ റായ് ടൈംസ് ഓഫ് ഇന്ത്യയോട് സമ്മതിച്ചു.
Samayam Malayalam blade left behind in lung during surgery 2 yr old dies
ശസ്ത്രക്രിയക്കിടെ ബ്ലേഡ് ശ്വാസകോശത്തിൽപ്പെട്ട് പെൺകുഞ്ഞ് മരിച്ചു


രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞപ്പോഴും കുട്ടിയുടെ നിലിയൽ മാറ്റമുണ്ടായിരുന്നില്ല. അണുബാധക്ക് കാരണം അന്വേഷിച്ച് വരികയായിരുന്നു. ഡോക്ടർമാർ പറഞ്ഞതനുസരിക്കാതെ കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ അപ്പോഴേക്കും പോയിരുന്നു. പിന്നീടാണ് കുട്ടി മരിച്ച വിവരം അറിയുന്നതെന്നും എ കെ റായ് പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിലെ വസീരാബാദ് സ്വദേശികളായ മാതാപിതാക്കൾ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ കോപ്പി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കും അയച്ചിട്ടുണ്ട്. ഡോക്ടർമാർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്