ആപ്പ്ജില്ല

'നിങ്ങളുടെ മൗനം ചരിത്രം വിലയിരുത്തും'; സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കങ്കണ, ശിവസേനയ്‌ക്കും വിമർശനം

ട്വിറ്ററിലൂടെയാണ് കങ്കണ റണാവത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. തൻ്റെ ഓഫീസ് കെട്ടിടം പൊളിച്ച കോര്‍പ്പറേഷൻ നടപടിയിൽ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്

Samayam Malayalam 11 Sept 2020, 4:50 pm
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. മുംബൈയിലെ തൻ്റെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയ നടപടിയിൽ സോണിയ മൗനം തുടർന്നതാണ് താരത്തെ ചൊടിപ്പിച്ചത്.
Samayam Malayalam കങ്കണ റണാവത്ത്
കങ്കണ റണാവത്ത്


Also Read: 'അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും, ചർച്ചകൾ തുടരും'; മോസ്‌കോയിൽ നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും


ചരിത്രം നിങ്ങളുടെ നിശബ്‌ദതയും നിസംഗതയെയും വിലയിരുത്തുമെന്ന് ട്വിറ്ററിലൂടെ കങ്കണ പറഞ്ഞു. മഹാരാഷ്‌ട്ര സർക്കാർ നടത്തിയ നടപടിയിൽ സ്‌ത്രീയെന്ന നിലയിൽ നിങ്ങൾക്ക് ഒട്ടും മനോവിഷമം തോന്നില്ലേ? പശ്ചാത്യ രാജ്യത്ത് വളർന്ന് ഇന്ത്യയിൽ ജീവിക്കുന്ന നിങ്ങൾ സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയാകണം. നിങ്ങളുടെ സ്വന്തം സർക്കാർ സ്‌ത്രീകൾക്കെതിരെ പ്രതികരിക്കുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്യുകയാണ്. ഈ ഘട്ടത്തിൽ നിങ്ങൾ പുലർത്തുന്ന മൗനം ചരിത്രം തീർച്ചയായും വിലയിരുത്തും. നിങ്ങൾ ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കങ്കണ പറയുന്നു.

Also Read: കൊവിഡ്: 'ആവശ്യത്തിന് ആംബുലൻസ് വേണം, താങ്ങാവുന്ന നിരക്കും': സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ഡോക്‌ടർ ബിആർ അംബേദ്‌കർ നമുക്ക് നൽകിയ ഭരണഘടനയിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങളുടെ സർക്കാരിനോട് താങ്കൾ ആവശ്യപ്പെടില്ലേ എന്നും താരം ചോദിക്കുന്നു.


ശിവസേന സ്ഥാപകൻ ബാൽ താക്കറെയ്‌ക്കെതിരെയും കങ്കണ രൂക്ഷ പ്രതികരണം നടത്തി. തൻ്റെ പ്രിയ നേതാക്കളിൽ ഒരാളാണ് താക്കറെ. തൻ്റെ പാർട്ടി ഒരുനാൾ കോൺഗ്രസ് ആയി മാറുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ അദ്ദേഹത്തിൻ്റെ ആത്മാവിന് എന്താണ് തോന്നുന്നതെന്ന് ആറിയാൻ ആഗ്രഹമുണ്ടെന്നും കങ്കണ ട്വിറ്റർ പോസ്‌റ്റിലൂടെ വ്യക്തമാക്കി.

Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്

മുംബൈ നഗരത്തെ പാക് അധീന കശ്‌മീരിനോട് ഉപമിച്ചതിന് പിന്നാലെയാണ് കങ്കണ വിവാദങ്ങളിൽ നിറഞ്ഞത്. ഇതിന് പിന്നാലെയാണ് കങ്കണയുടെ ഓഫീസ് കെട്ടിടം ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) പൊളിച്ചത്. അനുവദിച്ച പ്ലാൻ ലംഘിച്ച് കങ്കണ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് മുംബൈ കോർപ്പറേഷൻ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്