ആപ്പ്ജില്ല

ജെറ്റ് എയർവേയ്സ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി

125 യാത്രക്കാരുമായി മുംബൈയിൽ നിന്നു അഹമ്മദാബാദിലേക്ക് പോയ ജെറ്റ് എയർവേയ്സ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി.

TNN 20 Apr 2016, 12:39 pm
അഹമ്മദാബാദ്: 125 യാത്രക്കാരുമായി മുംബൈയിൽ നിന്നു അഹമ്മദാബാദിലേക്ക് പോയ ജെറ്റ് എയർവേയ്സ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനം അഹമ്മദാബാദിൽ ലാന്‍ഡ് ചെയ്തയുടനെ പരിശോധനയ്ക്ക് വിധേയമാക്കി. 125 യാത്രക്കാരും ആറു ജീവനക്കാരുമടക്കം 131 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Samayam Malayalam bomb scare on jet airways flight
ജെറ്റ് എയർവേയ്സ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി


എല്ലാ യാത്രക്കാരെയും പുറത്തിറക്കി ലഗേജുകളടക്കം പരിശോധിച്ചു. എന്നാൽ ഭീഷണിയുള്ള വസ്തുക്കളൊന്നും പരിശോധനയിൽ നിന്ന് കണ്ടെത്താനായില്ല.

കഴിഞ്ഞ മാസവും ജെറ്റ് എയർവേയ്സിന്റെ ആഭ്യന്തര സർവീസ് നടത്തുന്ന വിവിധ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്