ആപ്പ്ജില്ല

ശിവസേനയ്ക്ക് തിരിച്ചടി; കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയെന്ന് ബോംബെ ഹൈക്കോടതി

സെപ്റ്റംബര്‍ ഒന്‍പതിനാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടാകുന്നത്. താരം മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചതോടെയാണ് പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാൽ കേസ് ശിവസേനയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

Samayam Malayalam 27 Nov 2020, 1:51 pm
മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച നടപടിയിൽ ശിവസേനയ്ക്ക് തിരിച്ചടി. താരത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി വിധിക്കുകയായിരുന്നു. ശിവസേന ഭരിക്കുന്ന മുംബൈ മുൻസിപ്പൽ കോര്‍പ്പറേഷനാണ് താരത്തിന്റെ ഓഫീസ് പൊളിച്ചത്.
Samayam Malayalam Kangana Ranaut
കങ്കണ റണൗട്ട്


Also Read : ആറ് കാമുകിമാരെ ഒരേസമയം ഗര്‍ഭിണിയാക്കി; ഫോട്ടോ പോസ്റ്റ് ചെയ്‍ത്‍ നൈജീരിയന്‍ പ്ലേ ബോയ്

ഭരണകൂടത്തിന്റേത് പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും കോടതി വിലയിരുത്തി. സംഭവത്തിൽ മുംബൈ മുൻസിപ്പൽ കോര്‍പ്പറേഷൻ കോടതി നോട്ടീസ് നൽകി. എത്രരൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് കണക്കാക്കുവാൻ കോടതി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2021 മാര്‍ച്ച് മാസത്തിന്) മുൻപായി റിപ്പോർട്ട് നൽകണമെന്നാണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതു സമൂഹത്തിൽ മസിൽ പവർ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. കങ്കണയെ നിശബ്ദമാക്കുവാനുള്ള പൈശാചിക പ്രവര്‍ത്തിയായിരുന്നു കെട്ടിടം പൊളിക്കലെന്ന് ജസ്റ്റീസുമാരായ എസ്.ജെ. കാഠ് വാലയും റിയാസ് ചഗ്ലയും വിലയിരുത്തി.

അതേസമയം, കങ്കണയുടെ പരസ്യ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുവേദികളിൽ സംയമനം പാലിക്കണമെന്നും ജാഗ്രത ആവശ്യമാണെന്നും കോടതി പറഞ്ഞു. എന്നാൽ ഈ പ്രസ്താവനകള്‍ക്ക് നടപടിയെടുക്കില്ലെന്നു കോടതി വ്യക്തമാക്കി.

Also Read : ബൈഡന്റെ വിജയം സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ വൈറ്റ് ഹൗസിൽ നിന്നിറങ്ങുമെന്ന് ട്രംപ്

മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് ശിവസേനയും കങ്കണയും തമ്മിലുള്ള കലാപം ആരംഭിച്ചത്. മുംബൈയിലെത്തിയ കങ്കണയ്ക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിന്നീട്, സെപ്റ്റംബര്‍ ഒന്‍പതിന് താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം ബിഎംസി പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്