ആപ്പ്ജില്ല

ബാബ രാംദേവിനെക്കുറിച്ചുള്ള പുസ്തകം കോടതി വിലക്കി

പുസ്തകത്തിന്‍റെ ഓണ്‍ലൈന്‍ വില്‍പനയും കോടതി വിലക്കി

TNN 13 Aug 2017, 4:19 pm
ന്യൂഡല്‍ഹി: യോഗ ഗുരുവും വ്യവസായിയുമായ ബാബാ രാംദേവിന്‍റെ ജീവിത കഥ വിവരിക്കുന്ന പുസ്‌തകം കോടതി വിലക്കി. 'ഗോഡ്‍മാന്‍ ടു ടൈകൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിനാണ് ദില്ലിയിലെ കീഴ്ക്കോടതിയുടെ വിലക്ക്. മാധ്യമ പ്രവര്‍ത്തകയായ പ്രിയങ്ക പതക് നരേന്‍ രചിച്ച പുസ്തകത്തിനെതിരെ മാനനഷ്ടത്തിന് രാം ദേവ് ഫയൽ ചെയ്ത കേസിലാണ് നടപടി.
Samayam Malayalam book on baba ramdev is banned by the court
ബാബ രാംദേവിനെക്കുറിച്ചുള്ള പുസ്തകം കോടതി വിലക്കി


പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും കോടതി തടഞ്ഞു. എന്നാല്‍ പ്രസാധകരുടെയോ രചയിതാവിന്‍റെയോ ഭാഗം കേള്‍ക്കാതെയാണ് കോടതി ഏകപക്ഷീയമായ വിധി പുറപ്പെടുവിച്ചതെന്ന് പ്രസാധകരായ ജഗര്‍നോട്ട് ബുക്‌സ് ആരോപിച്ചു. രാംദേവിന്‍റെ മുന്‍കാല ജീവിതം വിവരിക്കുന്നതാണ് പുസ്തകമെന്ന് രചയിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പുസ്തകത്തിന്‍റെ ഓണ്‍ലൈന്‍ വില്‍പനയും കോടതി വിലക്കി. ബാബാ രാംദേവിനെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

Book on Baba ramdev is banned by the court

Book on babaramdev's life history is banned by the court

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്