ആപ്പ്ജില്ല

ടിപ്പ് പങ്കിടുന്നതില്‍ തര്‍ക്കം: ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ടു

തര്‍ക്കം 130 രൂപ പങ്കിട്ടതില്‍

TNN 11 Apr 2017, 1:21 pm
ഹൈദരാബാദ്: ഹോട്ടലിലെ ടിപ്പ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തൊഴിലാളി കൊല്ലപ്പെട്ടു. ഹൈദഹാബാദിലെ കാഞ്ചന്‍ബാഗിലുള്ള സ്‍പൈസ് ബാവര്‍ച്ചി റെസ്റ്റോറന്‍റിലെ തൊഴിലാളിയായ രാജു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ യുപിയിലെ ഝാന്‍സി സ്വദേശി കമലേഷിനെ പോലീസ് അറസ്‍റ്റ് ചെയ്‍തു.
Samayam Malayalam brawl over sharing tips restaurant waiter killed for rs 130
ടിപ്പ് പങ്കിടുന്നതില്‍ തര്‍ക്കം: ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ടു


ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ നല്‍കുന്ന ടിപ്പ് പങ്കിട്ടെടുക്കുന്നതാണ് തൊഴിലാളികളുടെ രീതി. തനിക്ക് കിട്ടേണ്ട 130 രൂപ രാജു എടുത്തെന്ന് കരുതിയ കമലേഷ് ഇക്കാര്യം പറഞ്ഞ് രാജുവുമായി തര്‍ക്കത്തിലായി. തര്‍ക്കത്തിനൊടുവില്‍ കമലേഷ് രാജുവിനെ പിടിച്ചുതള്ളുകയും രാജു ഫുട്‍പാത്തില്‍ തലയടിച്ച് വീഴുകയും ചെയ്‍തു. ഇതിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.

ഹോട്ടല്‍ ഉടമ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസാണ് രാജുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

Brawl over sharing tips: Restaurant waiter killed for Rs 130

A fight over Rs 130 between two restaurant workers - Raju and Kamlesh - led to the death of Raju.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്