ആപ്പ്ജില്ല

വിജയ് മല്യയെ നാടുകടത്തില്ലെന്ന് ബ്രിട്ടൻ

മദ്യ വ്യവസായി വിജയ് മല്യയെ നാടുകടത്തില്ലെന്ന് ബ്രിട്ടണ്‍

TNN 12 May 2016, 8:46 am
ന്യൂഡൽഹി: മദ്യ വ്യവസായി വിജയ് മല്യയെ നാടുകടത്തില്ലെന്ന് ബ്രിട്ടൻ. കുടിയേറ്റ നിയമപ്രകാരം ബ്രിട്ടനില്‍ തങ്ങാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയത് കൊണ്ട് മാത്രം മല്യയെ നാടുകടത്താനാകില്ലെന്നും ബ്രിട്ടൻ അറിയിച്ചു. എന്നാൽ മല്യക്കെതിരായ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വേണ്ട സഹായം ചെയ്യാമെന്ന് ബ്രിട്ടൻ സമ്മതിച്ചതായും കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Samayam Malayalam britain wont detain vijay malya
വിജയ് മല്യയെ നാടുകടത്തില്ലെന്ന് ബ്രിട്ടൻ


ഭാരതസർക്കാർ ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ മല്യയെ വിട്ടുകൊടുക്കാൻ സാധിക്കൂ എന്ന് ബ്രിട്ടൻ കഴിഞ്ഞ ദിവസം ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍റെ ആവശ്യമനുസരിച്ച് ഇന്ത്യ നിയമപരമായി മുന്നോട്ട് നീങ്ങിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്