ആപ്പ്ജില്ല

അതിർത്തിയിൽ ബിഎസ്എഫ് –പാക് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു.

TNN 18 Jan 2018, 9:48 am
ശ്രീനഗർ: ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ് എഫ് ജവാന് വീരമൃത്യു. അർനിയ ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
Samayam Malayalam bsf jawan killed in ceasefire violation by pak troops in jammus rs pura sector
അതിർത്തിയിൽ ബിഎസ്എഫ് –പാക് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു


മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു. ഞായറാഴ്ച അർധരാത്രി നടന്ന ഏറ്റുമുട്ടലിൽ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടല്‍ .

കഴിഞ്ഞ ദിവസം അർനിയ സെക്ടറിൽ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്