ആപ്പ്ജില്ല

വീഡിയോയിലൂടെ പരാതിപറഞ്ഞ സൈനികനെ അറസ്റ്റു ചെയ്‍തു

ജവാനോട് സ്വയം വിരമിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഭാര്യ

TNN 2 Feb 2017, 5:53 pm
ന്യൂഡല്‍ഹി: സൈനികരുടെ ദുരിതങ്ങള്‍ വീഡിയോയിലൂടെ പരാതിയായി പറഞ്ഞ ജവാനെ അറസ്റ്റു ചെയ്‍തെന്ന് റിപ്പോര്‍ട്ട്. ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്‍റെ ഭാര്യ ഷര്‍മിള ആണ് തന്‍റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തെന്നും സ്വയം വിരമിക്കല്‍ നിഷേധിച്ചെന്നും മാധ്യമങ്ങളെ അറിയിച്ചത്.
Samayam Malayalam bsf jawan tej bahadur yadav arrested
വീഡിയോയിലൂടെ പരാതിപറഞ്ഞ സൈനികനെ അറസ്റ്റു ചെയ്‍തു


തന്‍റെ ഭര്‍ത്താവ് തിരികെയെത്തും എന്നു കരുതി താൻ ജനുവരി 31 വരെ കാത്തിരുന്നെന്ന് ഷര്‍മിള പറഞ്ഞു. പിന്നീട് മറ്റാരുടെയോ ഫോണില്‍നിന്ന് തന്നെ വിളിച്ചാണ് അറസ്റ്റിലായ വിവരം പറഞ്ഞത്. തന്നോട് സ്വയം വിരമിക്കാൻ ആവശ്യപ്പെട്ടെന്നും പിന്നീട് ഒരു മണിക്കൂറിനകം ആവശ്യം പിന്‍വലിച്ചെന്നും യാദവ് പറഞ്ഞതായി ഷര്‍മിള പറഞ്ഞു. വിരമിക്കല്‍ പിന്‍വലിച്ച ശേഷം ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസമാണ് യാദവ് ഫെയ്‍സ്ബുക്ക് വീഡിയോയിലൂടെ സൈനികര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറത്തു പറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

BSF jawan Tej Bahadur Yadav arrested

BSF jawan Tej Bahadur Yadav, whose Facebook video went viral, was arrested, said his wife Sharmila Bahadur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്