ആപ്പ്ജില്ല

വിദേശിയുടെ മകൻ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് ബി എസ് പി

നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിലൂടെ താഴേക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മായാവതി തെളിയിച്ചിട്ടുണ്ട്

Samayam Malayalam 17 Jul 2018, 1:08 pm
ലഖ്നൗ: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
Samayam Malayalam rahul.


ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേർത്ത പാർട്ടി പ്രവർത്തരുടെ യോഗത്തിലാണ് ഈ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എതിരിടാന്‍ കഴിവുളള ഏക നേതാവ്
മായാവതിയാണെന്നും പാര്‍ട്ടി ദേശീയ കോഓർഡിനേറ്റർമാരിലൊരാളായ വിര്‍ സിങ് പറഞ്ഞു.

ദളിത് വിഭാഗത്തിന്‍റെയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയ വ്യക്തിയാണ് മായാവതി. നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിലൂടെ താഴേക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മായാവതി തെളിയിച്ചിട്ടുമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്