ആപ്പ്ജില്ല

രാഹുലുമായി സഖ്യമുണ്ടാക്കുന്നുവെന്ന് ബുദ്ധദേവ്

കോൺഗ്രസ്–സിപിഎം സഖ്യം ഔദ്യോഗികമാക്കി സിപിഎമ്മിന്റെ മുൻ മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ.

TNN 28 Apr 2016, 8:12 am
പശ്ചിമബംഗാള്‍: കോൺഗ്രസ്–സിപിഎം സഖ്യം ഔദ്യോഗികമാക്കി സിപിഎമ്മിന്റെ മുൻ മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ. സംയുക്തറാലിയ്ക്കിടെയാണ് ഇദ്ദേഹത്തിന്‍റെ പരസ്യപ്രസ്താവന.
Samayam Malayalam budhdeb decllares cpm congress alliance
രാഹുലുമായി സഖ്യമുണ്ടാക്കുന്നുവെന്ന് ബുദ്ധദേവ്


‘ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല ‘ഞാൻ രാഹുൽ ഗാന്ധിയുമായി സഖ്യമുണ്ടാക്കുന്നു. ഇത് ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ്. രാജ്യത്തും ബംഗാളിലും അപകടകരമായ അവസ്ഥയാണ്. അതിനാൽ ചെങ്കൊടിയും ത്രിവർണ പതാകയും കൂട്ടിക്കെട്ടുന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു’ എന്നു പറഞ്ഞ ബുദ്ധദേവ് കോണഗ്രസ്സ്- സിപിഎം സഖ്യം വിജയം നേടുമെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ഈ പ്രസ്താവനയോട് അനുകൂലിച്ചാണ് പ്രസംഗിച്ചത്. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ അടുത്ത സർക്കാർ നടപടി സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞു.

എന്നാല്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കളെല്ലാം ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പോലും റാലിയില്‍ നിന്ന് വിട്ടു നിന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്