ആപ്പ്ജില്ല

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരു മരണം

നാല്‍പ്പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ബെംഗലൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ദര്‍വാഡ്‍.

Samayam Malayalam 20 Mar 2019, 11:55 am

ഹൈലൈറ്റ്:

  • കര്‍ണാടകത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
  • പണി നടന്നു കൊണ്ടിരുന്ന കെട്ടിടം തകര്‍ന്നത് ഇന്ന് ഉച്ചയ്‍ക്ക്
  • ബെംഗലൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെ ദര്‍വാഡില്‍ അപകടം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ധര്‍വാഡ്‍: കര്‍ണാടകത്തിലെ ധര്‍വാഡില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ബെംഗലൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ദര്‍വാഡ്‍.
വിവിധ ആശുപത്രികളില്‍ നിന്ന് 20 ആംബുലന്‍സുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോദിക്കുന്നുണ്ട്. 15 പേരെ ഇതുവരെ രക്ഷപെടുത്തി എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തെ തുടര്‍ന്ന് നൂറു കണക്കിന് ആളുകള്‍ കെട്ടിടത്തിന് അടുത്തെത്തി. ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങളായി പണി നടക്കുന്ന കെട്ടിടമാണിത്. ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍ ആണ് പണി നടക്കുന്നത്. താഴത്തെ രണ്ട് നിലകളില്‍ അമ്പതോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്