ആപ്പ്ജില്ല

അവര്‍ എന്നെയും കൊല്ലും; ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യ

പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. നിയമവ്യസ്ഥയില്‍ വിശ്വാസമില്ല. ആരോടാണ് ഞാന്‍ പരാതിപ്പെടുകയെന്നും രജനി സിങ്

Samayam Malayalam 27 Sept 2019, 11:03 am
ലഖ്‍നൗ: ഭയത്തോടെയാണ് ഓരോ നിമിഷവും കഴിയുന്നതെന്നും അടുത്ത ദിവസങ്ങളില്‍ ഞാനും കൊല്ലപ്പെടുമെന്നും ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ്ങിന്‍റെ ഭാര്യ രജനി സിങ്. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഏതുനിമിഷവും അവര്‍ എന്നെയും കൊലപ്പെടുത്തിയേക്കാം.-രജനി പറയുന്നു.
Samayam Malayalam subodh kumar singh.


നിയമവ്യവസ്ഥയില്‍ വിശ്വസമില്ലെന്നും താന്‍ ആരോടാണ് പരാതിപ്പെടുകയെന്നും രജനി ചോദിക്കുന്നു. പരാതിപ്പെട്ടാല്‍ തന്നെ ആരാണ് കേള്‍ക്കാനുള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്.

യു.പി. പോലീസിന്‍റെ അന്വേഷണം നീതിപൂര്‍വമല്ല. പോലീസ് ശരിയായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ അലഹബാദ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമായിരുന്നോയെന്നും രജനി ചോദിക്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രധാന ഗൂഢാലോചനക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബരിലാണ് ബുലന്ദ്ഷഹറില്‍ പശുക്കളെ ചത്തനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് നാനൂറോളം ആളുകള്‍ ചേര്‍ന്ന് സുബോധ് കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് സുബോധ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ബജ്റംഗ്‍ദള്‍ പ്രാദേശിക നേതാവ് യോഗേഷ് രാജ് ഉള്‍പ്പെെടെ കേസിലെ ആറ് പ്രതികളെ സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.





കേസ് കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം.-രജനി സിങ് പറഞ്ഞു.
കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുമെന്നും രജനി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‍ലാഖിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്. ഇതായിരിക്കാം ബജ്‍റംഗ്‍ദള്‍ നേതാവടക്കമുള്ളവര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്