ആപ്പ്ജില്ല

ബുലന്ദ്ഷഹര്‍ കൊലപാതകം, ജവാനെ സൈന്യം തടവിലാക്കി

കരസേനാ യൂണിറ്റാണ് ഇയാളെ തടവിലാക്കിയിരിക്കുന്നത്. ഇയാളെ ഉടന്‍ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും

Samayam Malayalam 8 Dec 2018, 11:26 am
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കരസേനാ ജവാന്‍ പിടിയില്‍. കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് ജവാനായ ജിതേന്ദ്ര മാലിക് ആണെന്നാണ് പോലീസിന്‍റെ നിഗമനം. കരസേനാ യൂണിറ്റാണ് ഇയാളെ തടവിലാക്കിയിരിക്കുന്നത്. ഇയാളെ ഉടന്‍ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.
Samayam Malayalam Bulandshahr_Violence


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ പട്ടണത്തില്‍ കഴിഞ്ഞ തിങ്കളാഴ്‍ച്ചയാണ് സംഭവം. ചിംഗ്രാവതി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സുബോധ്. ഈ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു പാടത്ത് അറുത്ത പശുവിന്‍റെ അവശിഷ്‍ടങ്ങള്‍ ട്രാക്റ്ററില്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് തീവ്രവലതുപക്ഷ സംഘടനകള്‍ പ്രതിഷേധം തുടങ്ങിയത്. പോലീസ് വാനുകളും നിരവധി സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ തീവച്ചു നശിപ്പിച്ചു.

തബ‍്‍ലിഗി-ഇസ്‍തെമ എന്ന ഒരു ത്രിദിന ഇസ്ലാംമത വിശ്വാസികളുടെ പരിപാടിയുടെ പിറ്റേന്നാണ് പശുവിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇത് ഗോവധമാണെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികള്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

റോഡ് ഉപരോധിച്ച ഹിന്ദുത്വ തീവ്രസംഘടനകള്‍ പോലീസ് എത്തിയപ്പോഴും പിന്മാറിയില്ല. ചര്‍ച്ചകള്‍ക്ക് ഇടയ്ക്ക് ആള്‍ക്കൂട്ടം ആക്രമാസക്തരാകുകയും പോലീസിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറ‍ഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്