ആപ്പ്ജില്ല

റയാൻ കൊലക്കേസ്: പോലീസ് തന്നെ ബലിയാടാക്കിയെന്ന് ബസ് കണ്ടക്ടര്‍

പോലീസും മാനേജ്മെന്‍റും ചേര്‍ന്ന് തന്നെ കേസിൽ കുടുക്കി

TNN 11 Nov 2017, 11:16 am
ഗുരുഗ്രാം: റയാൻ ഇന്‍റര്‍നാഷണൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടര്‍ പോലീസിനെതിരെ രംഗത്ത്. പോലീസും മാനേജ്മെന്‍റും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പറഞ്ഞു. മയക്കുമരുന്നു നല്‍കിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നും അശോക് കുമാറിന്‍റെ അഭിഭാഷകൻ ആരോപിച്ചു.
Samayam Malayalam bus conducter says he was trapped in murder case by police and school management
റയാൻ കൊലക്കേസ്: പോലീസ് തന്നെ ബലിയാടാക്കിയെന്ന് ബസ് കണ്ടക്ടര്‍


സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ പ്രദ്യുമൻ ഠാക്കൂറിന്‍റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ ബസ് കണ്ടക്ടറായ അശോക് കുമാറിനെയാണ് പോലീസ് ആദ്യം പ്രതിയാക്കിയത്. കുട്ടിയെ അശോക് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് ആരോപിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കേസ് ഏറ്റെടുത്ത സിബിഐ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സ്വന്തം പിതാവിന്‍റെയും സ്വതന്ത്രസാക്ഷിയുടെയും മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് സിബിഐ ജുവനൈൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

തന്നെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിൽ അശോക് കുമാര്‍ ഹരിയാന പോലീസിനും സ്കൂള്‍ മാനേജ്മെന്‍റിനുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഏറ്റെടുത്ത സിബിഐ പോലീസ് അശോക് കുമാറിനെ മനഃപ്പൂര്‍വ്വം കുടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്