ആപ്പ്ജില്ല

പ്രവാസികൾക്ക് പ്രോക്‌സി വോട്ടിന് മന്ത്രിസഭാ അംഗീകാരം

ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം

TNN 3 Aug 2017, 7:57 am
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്‌സി വോട്ട് അഥവാ മുക്ത്യാർ വോട്ട് ചെയ്യാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭാ അംഗീകരിച്ചു. ജനപ്രാതിനിധ്യനിയമം ഇത് അനുസരിച്ച് ഭേദഗതി ചെയ്യും. ഭേദഗതി അനുസരിച്ച് പ്രവാസികൾക്ക് അവരുടെ നിർദ്ദിഷ്ട മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായില്ലെങ്കിൽ പ്രതിനിധിയെ നിയോഗിച്ച് വോട്ട് ചെയ്യാം.
Samayam Malayalam cabinet agrees proxy vote for nris
പ്രവാസികൾക്ക് പ്രോക്‌സി വോട്ടിന് മന്ത്രിസഭാ അംഗീകാരം


ഒരു കോടിയിൽ പരം പ്രവാസികൾ ഉണ്ടെങ്കിലും 12000 ത്തോളം പ്രവാസികൾ മാത്രമേ വോട്ട് ചെയ്യാനായി എത്തുന്നുള്ളു എന്നാണ് റിപ്പോർട്ട്. പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

Cabinet agrees proxy vote for NRIs

Central cabinet gives yes nod for proxy voting for NRIs

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്