ആപ്പ്ജില്ല

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവുമോ: 5 കാര്യങ്ങൾ

ബ്ലൂ ടൂത്ത് ചിപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാം

Samayam Malayalam 16 Mar 2017, 3:11 pm
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിഎസ്‍പി നേതാവ് മായാവതി, എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ (ഇവിഎം) വിശ്വാസ്യത ചോദ്യം ചെയ്യുകയുണ്ടായി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ പല സമയങ്ങളിലായി പലരും അതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്‍തിട്ടുണ്ട്.
Samayam Malayalam can electronic voting machines be tampered with
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവുമോ: 5 കാര്യങ്ങൾ


ഇവിഎം യന്ത്രത്തിൽ എങ്ങനെ കൃത്രിമം വരുത്താം?

ചെറിയ ബ്ലൂടൂത്ത് ചിപ്പ് ഘടിപ്പിച്ച് വോട്ടിങ് നടക്കുമ്പോള്‍ യന്ത്രം നിയന്ത്രിക്കാനാകും. ചിപ്പ് മൊബൈല്‍ ഫോണ്‍ വഴി ദൂരെയിരുന്ന് നിയന്ത്രിക്കാനാകും.

എന്തുകൊണ്ട് ഇത് സാധ്യമാകില്ല?

ലക്ഷക്കണക്കിന് വോട്ടിങ് യന്ത്രങ്ങളില്‍ ചിപ്പ് ഘടിപ്പിക്കണമെങ്കില്‍ വിവിധ തലങ്ങളിലായി കേന്ദ്ര-സംസ്ഥാന തലത്തിലുള്ള നിരവധി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വേണ്ടിവരും. അതിനാല്‍ ഏതെങ്കിലും ഒരവസരത്തില്‍ തട്ടിപ്പ് പുറത്തുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ പറ്റുമോ?

സുരക്ഷിതമായ ബാങ്ക് അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെടുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പാക്ക് ചെയ്യപ്പെട്ടുകൂടേ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഹാക്ക് ചെയ്യപ്പെടണമെങ്കില്‍ ഇന്‍റര്‍നെറ്റുമായി ബന്ധം വേണം. വോട്ടിങ് യന്ത്രങ്ങള്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചവയല്ലാത്തതിനാല്‍ ഹാക്കിങ് നടക്കില്ല.

ഇവിഎം 100 ശതമാനം സുരക്ഷിതമെന്ന് പറയാനാകുമോ?

എല്ലാ ഇലക്ട്രോണിക് യന്ത്രങ്ങള്‍ക്കും തെറ്റുപറ്റാനും അവ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. എങ്കിലും ആയിരക്കണക്കിന് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വിരളമാണ്.

എന്താണ് വിവിപിഎടി?

പ്രിന്‍റ് ചെയ്‍ത പേപ്പറിലൂടെ വോട്ടര്‍ ഉദ്ദേശിച്ച കക്ഷിക്കുതന്നെയാണ് വോട്ടു ചെയ്‍തതെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് വിവിപിഎടി. വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് ഇതിന്‍റെ മുഴുവന്‍ പേര്. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗമാണിത്. എങ്കിലും ഇതും പഴുതുകള്‍ മുഴുവന്‍ അടച്ചുള്ള സംവിധാനമല്ല. യന്ത്രത്തിന് തകരാറുണ്ടെങ്കില്‍ ഈ മാര്‍ഗവും ശരിയായി പ്രവര്‍ത്തിക്കില്ല.

Can electronic voting machines be tampered with

From time to time, doubts have been raised over the EVMs. The Supreme Court had directed the Election Commission in 2013 to introduce a paper trail in EVMs in a phased manner.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്