ആപ്പ്ജില്ല

സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ഇരട്ടി

ഇന്ന് ലോക ക്യാൻസർ ദിനം...

TNN 4 Feb 2017, 8:45 am
ന്യൂഡല്‍ഹി: സ്ത്രീകളിലെ ക്യാന്‍സര്‍ രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം. അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആറിരട്ടിയായി സ്ത്രീകളിലെ ക്യാന്‍സര്‍ രോഗ സാധ്യതകള്‍ കൂടുമെന്ന് ബ്രിട്ടീഷ് സ്ഥാപനമായ ക്യാന്‍സര്‍ റിസര്‍ച്ച് പറയുന്നു.
Samayam Malayalam cancer cases may rise 6 times among women in 20 years
സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ഇരട്ടി


അമിതവണ്ണവും പുകവലിയുമാകും ക്യാന്‍സറിന്‍റെ വേഗത കൂട്ടുക. ഓവേറിയന്‍, സെര്‍വിക്കല്‍, ഓറല്‍ ക്യാന്‍സറുകളും വര്‍ധിക്കും. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നിലൊന്നും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്.

ബോഡി മാസ് ഇന്‍ഡക്സ്, കുറഞ്ഞ അളവില്‍ മാത്രം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത്, വ്യായാമം ഇല്ലാത്തത്, പുകവലി, മദ്യം എന്നിവയാണ് ക്യാന്‍സറിന്‍റെ വരവ് വേഗത്തിലാക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Cancer cases may rise 6 times among women in 20 years

Incidence of cancer is projected to be six times more among women over the next two decades, mainly because of obesity, according to an assessment by Cancer Research, UK.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്