ആപ്പ്ജില്ല

കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുള്ള മത്സരാര്‍ഥികള്‍ക്ക് നിയമം ബാധകം

TNN 24 Dec 2016, 4:23 pm
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‍സ്.
Samayam Malayalam cant fight polls if your child is not enrolled in school ncpcr
കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല


ഇത് സംബന്ധിച്ചുള്ള നിര്‍ദേശം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൈമാറി. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാത്തവരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുള്ള മത്സരാര്‍ഥികള്‍ക്കു മാത്രമാണ് ഇത് ബാധകം. തദ്ദേശ തെരഞ്ഞടുപ്പിന്‍റെ നിയമങ്ങളില്‍ ഇതനുസരിച്ച് മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Can't fight polls if your child is not enrolled in school: NCPCR

The apex body for child rights has made an appeal to all state governments and asked them to disqualify candidates for local body and panchayati raj elections if they do not send their children to school.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്