ആപ്പ്ജില്ല

ബെംഗലൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് മരണം

തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥ്

TNN 10 Mar 2018, 12:54 pm
ബെംഗലൂരു: ബെംഗലൂരുവിൽ നടന്ന വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥ് (24), ആന്ധ്രസ്വദേശിനി അർഷിയ കുമാരി (24), ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Samayam Malayalam car accident at bangalore three sturdents died
ബെംഗലൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് മരണം



ചിത്രം കടപ്പാട്: ബെംഗലൂരു മിറർ

ഇവർ സഞ്ചരിച്ച കാർ നൈസ് റോഡിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്‍റെ പിൻസീറ്റിലാണ് മരിച്ച മൂവരും ഇരുന്നിരുന്നത്. മൂവരും ബെംഗലൂരുവിൽ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ. വിദ്യാർഥിനികളാണ്. കാര്‍ ഓടിച്ച പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്