ആപ്പ്ജില്ല

ഗൂഗിൾ മാപ്പ് 'ജീവനെടുത്തു'? കാർ ഡാമിലേക്ക് മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു, ആരോപണവുമായി നാട്ടുകാർ

ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച യുവാവാണ് അപകടത്തിൽ മരിച്ചത്. പൂനെ പിംപ്രി-ചിഞ്ച്‌ വാഡിൽ നിന്നുള്ള യുവാവാണ് അപകടത്തിൽ മരിച്ചത്

Samayam Malayalam 12 Jan 2021, 9:17 pm
മുംബൈ: സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടും രാജ്യത്ത് അപകടങ്ങൾക്ക് കുറവില്ല. ദേശീയപാതയിലടക്കം ചെറുതും വലുതുമായ നൂറ് കണക്കിന് അപകടങ്ങൾ രാജ്യത്ത് ദിവസവും സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. യുവാക്കളാണ് കൂടുതലായി അപകടങ്ങളിൽ പെടുന്നത്. നിരത്തുകളിൽ നിരവധി ജീവനുകൾ നഷ്‌ടമാകുമ്പോൾ നൂറ് കണക്കിനാളുകൾക്ക് പരിക്കേൽക്കുന്നുണ്ട്. ഇതിനിടെ മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള ഒരു അപകടവാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഗൂഗിൾ മാപ്പ് നോക്കിപ്പോയ യുവാവ് അപകടത്തിൽ മരിച്ച വാർത്തയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്.
Samayam Malayalam car driver died drowned in dam while following a google map in ahmednagar
ഗൂഗിൾ മാപ്പ് 'ജീവനെടുത്തു'? കാർ ഡാമിലേക്ക് മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു, ആരോപണവുമായി നാട്ടുകാർ


മരിച്ചത് പൂനെ സ്വദേശിയായ ബിസിനസുകാരൻ

ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച യുവാവാണ് അപകടത്തിൽ മരിച്ചത്. പൂനെ പിംപ്രി-ചിഞ്ച്‌ വാഡിൽ നിന്നുള്ള യുവാവാണ് അപകടത്തിൽ മരിച്ചത്. ബിസിനസുകാരനായ സതീഷ് ഗുലെ (34) ആണ് അണക്കെട്ടിൽ വീണ് സഞ്ചരിച്ചത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിൽ അപകടമുണ്ടായത്. സതീഷ് ഗുലെയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ഗുരു സത്യരാജ് ശേഖർ (42), സമീർ രാജൂർക്കർ (44), ഡ്രൈവർ സതീഷ് സുരേഷ് ഗുലെ (34) എന്നിവർ രക്ഷപ്പെടുകയും ചെയ്‌തു.

അപകടം ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുമ്പോൾ

സതീഷ് ഗുലെയും സുഹൃത്തുക്കളും സഞ്ചരിച്ച കാറാണ് അണക്കെട്ടിൽ വീണ് അപകടത്തിലായത്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ശനിയാഴ്‌ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മലയിലേക്ക് യാത്രയ്‌ക്കിടെയാണ് അപകടം. കോട്ടുലിൽ നിന്ന് അകൊലെയിലേക്ക് ഗൂഗിൾ കാട്ടിയ എളുപ്പവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇവർ. മഴ ശക്തമാകുമ്പോൾ വെള്ളത്തിലാകുന്ന പ്രദേശമായിരുന്നു ഇത്. മഴക്കാലത്ത് വെള്ളം കയറി പാലം മുങ്ങുന്നത് പതിവായിരുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഇതറിയാതെയാണ് സതീഷ് ഗുലെയും സംഘവും ഈ റോഡിലൂടെ സഞ്ചരിക്കുകയും അപകടത്തിൽ പെടുകയും ചെയ്‌തത്.

രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ

സതീഷും സംഘവും സഞ്ചരിച്ച കാർ അപകടത്തി പെട്ടതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയത് സമീപവാസികളാണ്. കാർ വെള്ളക്കെട്ടിലേക്ക് വീണതിന് പിന്നാലെ മറ്റുള്ളവർ കാറിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന സതീഷിന് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. ശബ്‌ദം കേട്ടെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സതീഷ് മരിച്ചിരുന്നു. പാലത്തിൽ നിന്നും ഡാമിലെ വെള്ളക്കെട്ടിലേക്ക് കാർ മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആരോപണവുമായി സമീപവാസികൾ

മഴക്കാലത്ത് വെള്ളം നിറഞ്ഞ് പാലം മൂടുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. അത്തരം സാഹചര്യത്തിൽ ഈ പാലം വെള്ളത്താൽ മൂടുന്നത് പതിവാണ്. ഈ സാഹചര്യം തിരിച്ചറിയാൻ റോഡിൽ അറിയിപ്പുകളോ നിയന്ത്രണ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. മുന്നറിയിപ്പ് അറിയാതെ രാത്രിയിൽ സഞ്ചരിക്കുന്നവർ ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് പതിവാണ്. അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളൊന്നും ഈ റോഡിൽ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസും പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്