ആപ്പ്ജില്ല

അതിർത്തിയിൽ സംഘർഷം, ഹൊസൂറിൽ ബസുകൾ തടയുന്നു

കര്‍ണാടകക്ക് 14.75 ടിഎംസി ജലം അധികം നൽകണമെന്നാണ് 2007 ലെ ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി ഉത്തരവിട്ടത്

TNN 16 Feb 2018, 1:29 pm
ബെംഗലൂരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് നേട്ടമുണ്ടായതിനെ തുടർന്ന് തമിഴ്‌നാട് , കർണാടക അതിർത്തിയിൽ സംഘർഷം. കര്‍ണാടകക്ക് 14.75 ടിഎംസി ജലം അധികം നൽകണമെന്നാണ് 2007 ലെ ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി ഉത്തരവിട്ടത്.
Samayam Malayalam cauvery verdict protest at border areas
അതിർത്തിയിൽ സംഘർഷം, ഹൊസൂറിൽ ബസുകൾ തടയുന്നു


വിധിയില്‍ എതിർപ്പുമായി രംഗത്ത് വന്ന തമിഴ്‌നാട് തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഹൊസൂറിൽ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 2007 ലെ കാവേരി ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കാവേരിയില്‍ നിന്ന് 99.8 ടി.എം.സി ജലം വിട്ടുകിട്ടണമെന്നയിരുന്നു കേരളത്തിന്‍റെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ റോയ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്