ആപ്പ്ജില്ല

നിര്‍ബന്ധിത വന്ധ്യംകരണം: ഗുര്‍മീതിനെതിരെ സിബിഎെ കുറ്റപത്രം

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയത്.

TNN 2 Feb 2018, 12:49 pm
ന്യുഡല്‍ഹി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കുറ്റപത്രം. 400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയ സംഭവത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Samayam Malayalam cbi files charge sheet against ram rahim in castration case
നിര്‍ബന്ധിത വന്ധ്യംകരണം: ഗുര്‍മീതിനെതിരെ സിബിഎെ കുറ്റപത്രം


ഗുര്‍മീതിന് വന്ധ്യംകരണം നടത്താന്‍ സഹായം നല്‍കിയ ഡോക്ടര്‍ പങ്കജ് ഗാര്‍ഗ്, എംപി സിങ് എന്നിവര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. 2015 ജനുവരി ഏഴിനാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഗുര്‍മീതിനെതിരെ സിബിഎെ കേസ് ​റജിസ്ട്രര്‍ ചെയ്തത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയത്. ക്രിമിനല്‍ ഗൂഢാലോചന, ആയുധം കൊണ്ട് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഗുര്‍മീതിന് മേല്‍ ചുമത്തിയിട്ടുണ്ട്. അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷ അനുഭവിച്ചു വരികയാണിപ്പോള്‍ ഗുര്‍മീത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്