ആപ്പ്ജില്ല

പിഎൻബി തട്ടിപ്പ് നടന്നത് 2017-18 വര്‍ഷത്തിലെന്ന് സിബിഐ

യുപിഎ കാലത്താണ് തട്ടിപ്പ് നടന്നതെന്ന ബിജെപി നേതാക്കളുടെ വാദം പൊളിയുന്നു

TNN 17 Feb 2018, 11:45 am
ന്യൂഡൽഹി: വ്യവസായി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11400 കോടിയുടെ തട്ടിപ്പ് നടത്തിയത് 2017-18 സാമ്പത്തികവര്‍ഷത്തിലാണെന്ന് സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ട്. യുപിഎ കാലത്താണ് തട്ടിപ്പ് അരങ്ങേറിയതെന്ന ബിജെപി നേതാക്കളുടെ വാദം പൊളിക്കുന്നതാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam cbi fir shows pnb fraud happened in 2016 17 period
പിഎൻബി തട്ടിപ്പ് നടന്നത് 2017-18 വര്‍ഷത്തിലെന്ന് സിബിഐ


തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത ബാങ്കിലെ നാല് ഉദ്യോഗസ്ഥരും ഈ കാലയളവിലാണ് ജോലി ചെയ്തിരുന്നത്. കൂടാതെ 2011 മുതൽ തട്ടിപ്പ് ആരംഭിച്ചിരുന്നെങ്കിൽ ബാങ്കിന് ഇതിലും കൂടിയ തുക നഷ്ടമായേനെ എന്നാണ് വിലയിരുത്തൽ.

ബെച്ചു തിവാരി, സഞ്ജയ് കുമാര്‍ ബിശ്വാസ്, മൊഹിന്ദര്‍ കുമാര്‍ ശര്‍മ, മനോജ് കാരാട്ട് എന്നീ ഉദ്യോഗസ്ഥരെയാണ് കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്തത്. മുംബൈ നരിമാന്‍ പോയിൻ്റ് ബ്രാഞ്ചിലെ ചീഫ് മാനേജരായ ബെച്ചു തിവാരി ഫെബ്രുവരി 2015 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അവിടെ ജോലി ചെയ്തിരുന്നത്. കൂടാതെ മറ്റുള്ളവരും 2014 മുതൽ 2017 വരെ വിവിധ കാലയളവുകളിലായിരുന്ന ജോലി ചെയ്തിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്