ആപ്പ്ജില്ല

ഐആര്‍സിടിസി വെബ്സൈറ്റിൽ തട്ടിപ്പ്: സിബിഐ ഉദ്യോഗസ്ഥൻ പിടിയിൽ

വ്യാജ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബുക്ക് ചെയ്തത് ആയിരക്കണക്കിന് തത്കാൽ ടിക്കറ്റുകൾ

TNN 28 Dec 2017, 3:05 pm
ന്യൂഡൽഹി: ഐആര്‍സിടിസി ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് തത്കാൽ ടിക്കറ്റുകള്‍ വൻതോതിൽ ബുക്ക് ചെയ്യുന്ന ശൃംഖല പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തൽ. വെബ്സൈറ്റിന്‍റെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി വിവിധ ട്രാവൽ ഏജൻസികളുമായി കൂട്ടുചേര്‍ന്നാണ് തട്ടിപ്പ് അരങ്ങേറുന്നത്.
Samayam Malayalam cbi official held for malpracticing in irctc website
ഐആര്‍സിടിസി വെബ്സൈറ്റിൽ തട്ടിപ്പ്: സിബിഐ ഉദ്യോഗസ്ഥൻ പിടിയിൽ


കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ സിബിഐയിൽ അസിസ്റ്റന്‍റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ തന്നെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് ചുരുളഴിഞ്ഞത്. ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തിൽ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‍‍വെയര്‍ ഉപയോഗിച്ച് ഒറ്റയടിക്ക് 800 മുതൽ 1000 ടിക്കറ്റുകള്‍ വഴി ബുക്ക് ചെയ്യുന്നതായാണ് കണ്ടെത്തിയത്.

മുൻപ് വെബ്സൈറ്റിന്‍റെ സാങ്കേതികവിഭാഗത്തിൽ ജോലി ചെയ്തിരുന്ന അജയ് ഗാര്‍ഗ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‍‍വെയ്ര്‍ ഉപയോഗിച്ചാണ് രാജ്യത്തെ പല സ്ഥലങ്ങളിലായുള്ള ട്രാവൽ ഏജൻസികള്‍ അനധികൃതമായി തത്കാൽ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായി സിബിഐ കണ്ടെത്തിയത്. അജയ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‍‍വെയര്‍ ട്രാവൽ ഏജൻസികള്‍ക്ക് വിൽക്കുകയായിരുന്നു. ബിറ്റ്കോയിൽ, ഹവാല നെറ്റ്‍‍വര്‍ക്ക് വഴി വൻതുകയാണ് പ്രതിദിനം ഇയാള്‍ നേടിയിരുന്നത്.

ഇയാള്‍ക്കൊപ്പം മുംബൈയിൽ നിന്നും ഉത്തര്‍പ്രദേശിൽ നിന്നുമായി നിരവധി ട്രാവൽ ഏജന്‍റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐ നടത്തിയ പരിശോധനയിൽ 89.42 ലക്ഷം രൂപം 61.29 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും നിരവധി കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്