ആപ്പ്ജില്ല

ചിദംബരത്തിന് തിരിച്ചടി: എൻഫോഴ്‌സ്‌മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുമതിയില്ല

ഐഎൻഎക്‌സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങാമെന്നായിരുന്നു ചിദംബരത്തിന്റെ അപേക്ഷ. എന്നാൽ, ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

Samayam Malayalam 13 Sept 2019, 4:05 pm
ന്യൂഡൽഹി: പി.ചിദംബരത്തിന്റെ ഹർജി സിബിഐ തള്ളി. ഐഎൻഎക്‌സ് മീഡിയ കേസിൽ കഴിയുന്ന ചിദംബരം എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് കാണിച്ചാണ് ഹർജി നൽകിയത്.എന്നാൽ, പി.ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചതിനെ തുടർന്ന് ഹർജി തള്ളി പോയി. ഹർജി തള്ളിയതിനാൽ ചിദംബരം തിഹാർ ജയിലിൽ തന്നെ തുടരും.
Samayam Malayalam p chidambaram.


അടുത്ത 23 വരെ ചിദംബരത്തിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. 23ന് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കും. അതിന് ശേഷവും എൻഫോഴ്‌സ്‌മെന്റ് ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങാതിരിക്കുകയോ ജാമ്യം ലഭിക്കാതിരിക്കുകയോ ചെയ്‌താൽ അനിശ്ചിതമായി ചിദംബരത്തിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. കീഴടങ്ങാൻ അനുവദിക്കണമെന്ന് കാണിച്ച് ചിദംബരം നൽകിയ അപേക്ഷയിൽ ഇന്നലെ വാദപ്രതിവാദം നടന്നു. കേസിൽ ഉൾപ്പെട്ട ചിലരെ കൂടി ചോദ്യം ചെയ്ത ശേഷം മാത്രമേ ചിദംബരത്തെ കസ്റ്റഡിയിൽ വാങ്ങൂ എന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്