ആപ്പ്ജില്ല

മൃതദേഹം ദഹിപ്പിക്കണോ, അടക്കം ചെയ്യണോ? സിബിഎസ്‌ഇ ചോദ്യം

സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് ജീവശാസ്ത്ര പരീക്ഷ വിവാദത്തിൽ. പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ

TNN 6 Apr 2017, 9:11 pm
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് ജീവശാസ്ത്ര പരീക്ഷ വിവാദത്തിൽ. പരീക്ഷയിലെ ഒരു ചോദ്യത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനു നേരെയും ചോദ്യങ്ങള്‍ ഉയരുകയാണ്. വായുമലിനീകരണം തടയാന്‍ മൃതദേഹം ദഹിപ്പിക്കുന്നതാണോ അതോ അടക്കം ചെയ്യുന്നതാണോ നല്ലത് എന്നതാണ് ആ ചോദ്യം. ജീവശാസ്ത്രവുമായി ഈ ചോദ്യത്തിന് എന്തു ബന്ധമാണുള്ളതെന്ന് ട്വിറ്ററിലൂടെ കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിനോട് നിരവധിപേര്‍ ചോദിച്ചു.
Samayam Malayalam cbse board exam 2017 class 12 biology question paper analysis
മൃതദേഹം ദഹിപ്പിക്കണോ, അടക്കം ചെയ്യണോ? സിബിഎസ്‌ഇ ചോദ്യം


Cremation or burial? Which is better, asks the CBSE in 12th grade Biology question paper. Is this even relevant? @HRDMinistry — Shanu Goel (@_ShanuGoel) April 6, 2017 മൃതദേഹം അടക്കം ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കാനാണോ സി.ബി.എസ്.ഇ. ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നതെന്നും ആരോപണം ഉയരുന്നു. ടാഗ് ചെയ്ത ചോദ്യപേപ്പറിന്റെ ഫോട്ടോയ്ക്ക് ഒപ്പമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം വായൂമലിനീകരണം ജീവശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

CBSE asks Class 12 students to promote burial and discourage cremation. Is the former better?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്