ഹരിയാന: ഹരിയാനയിലെ യമുനാനഗറില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തലനാരിഴയ്ക്കാണ് യുവതി രക്ഷപെട്ടതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ശനിയാഴ്ചയാണ് കിഡ്നാപ്പിംഗ് ശ്രമം നടന്നത്. ജിമ്മില്‍ നിന്നും പുറത്തേയ്ക്ക് വരികയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാനാണ് നാലംഗ സംഘം ശ്രമം നടത്തിയത്.
കാറില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുകയായിരുന്നുവെന്ന് യമുനാനഗര്‍ ഡെപ്യൂട്ടി സൂപ്രണ്ട് പ്രതകരിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റ് 3 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ കാരണങ്ങള്‍ പരിശോധിച്ച് വരികയാണെന്നും
പോലീസ് പറഞ്ഞു.
Read Latest National News and Malayalam News