ആപ്പ്ജില്ല

പശ്ചിമഘട്ട ഉത്തരവ്: വനേതര മേഖലകളെ ഒഴിവാക്കില്ല

സംസ്ഥാനത്തിന് കൂടുതൽ ഇളവുകൾ ലഭിക്കില്ലെന്ന് കേന്ദ്രം

Samayam Malayalam 7 Dec 2018, 5:06 pm
ന്യൂഡൽഹി: വനേതര മേഖല പശ്ചിമഘട്ടത്തിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം. സംസ്ഥനത്തിന് കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. 2014 ൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ളതിൽ കൂടുതൽ സംസ്ഥാനത്തിന് ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
Samayam Malayalam western ghat


ആറ് മാസം മുൻപാണ് വനേതര മേഖലകൾ സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്. 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലകളായി തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. 2013ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളുടെ മേൽ കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള നിരോധന നടപടികൾ ബാധകമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്