ആപ്പ്ജില്ല

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രം നെതര്‍ലാന്‍ഡിനോട് സഹായം തേടി

ഇതു വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 1619. 2 കോടി രൂപ എത്തിയിട്ടുണ്ട്

Samayam Malayalam 30 Sept 2018, 4:06 pm
ന്യൂഡല്‍ഹി: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നെതര്‍ലാന്‍ഡിനോട് സഹായം തേടി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ അനുമതിയോടെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി കേന്ദ്രത്തിന്‍റെ കത്ത് നെതര്‍ലന്‍ഡിനു കൈമാറി.
Samayam Malayalam kerala 2


ഇതേ തുടര്‍ന്ന് കൈക്കൊള്ളേണ്ട നടപടികള്‍ക്ക് സമയം വേണമെന്ന് നെതര്‍ലാന്‍ഡ് അറിയിച്ചു.

ഇതു വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 1619. 2 കോടി രൂപ എത്തിയിട്ടുണ്ട്. നവ കേരളത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 കോടി രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് നൂറ് എംപിമാര്‍ ചേര്‍ന്ന് 43.66 കോടി രൂപയാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്