ആപ്പ്ജില്ല

യാസിൻ മാലിക്കിൻ്റെ ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ടിന് നിരോധനം

ഈ മാസം ജമാഅത്തെ ഇസ്‍ലാമി ജമ്മു കശ്മീരിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. പുൽവാമ ആക്രമണത്തെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചിരുന്നു.

Samayam Malayalam 23 Mar 2019, 6:19 pm

ഹൈലൈറ്റ്:

  • വിഘടനവാദ പ്രവര്‍ത്തനങ്ങളെ യാസിൻ മാലിക്കിൻ്റെ സംഘടന പ്രോത്സാഹിപ്പിക്കുന്നു.
  • ഭീകര വിരുദ്ധ നിയപ്രകാരമാണ് ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്.
  • ജമാഅത്തെ ഇസ്‍ലാമി ജമ്മു കശ്മീരിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്ക് നേതൃത്വം നൽകുന്ന ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഭീകര വിരുദ്ധ നിയപ്രകാരമാണ് ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിൽ വിഘടനവാദ പ്രവര്‍ത്തനങ്ങളെ യാസിൻ മാലിക്കിൻ്റെ സംഘടന പ്രോത്സാഹിപ്പിക്കുന്നതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ജമ്മു കശ്മീരിലെ കോട്ട് ബൽവാൽ ജയിലിൽ കഴിവുകയാണ് യാസിൻ മാലിക്. 37 കേസുകളിൽ ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ട് ഉള്‍പ്പെട്ടിട്ടുണ്ട്. സിബിഐയും എൻഐഎയും സംഘടനക്കെതിരെ കേസുകള്‍ ഫയൽ ചെയ്തിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി.

ഈ മാസം ജമാഅത്തെ ഇസ്‍ലാമി ജമ്മു കശ്മീരിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. പുൽവാമ ആക്രമണത്തെ പശ്ചാത്തലത്തിൽ കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്