ആപ്പ്ജില്ല

സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ശ്രമിക്കാതെ ആരോപണം ഉന്നയിക്കുന്നതിലാണ് കേന്ദ്രത്തിന്റെ ശ്രദ്ധ: മൻമോഹൻ സിങ്

തന്റെ കാലത്തുണ്ടായ ഭരണ പിഴവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അധികാരത്തിൽ ഉണ്ടായിട്ടും ഇപ്പോഴുള്ള പിഴവുകളുടെ ഉത്തരവാദിയായി യുപിഎ സർക്കാരിനെ ചൂണ്ടിക്കാട്ടുന്നത് ശരിയല്ലെന്നും മൻമോഹൻ സിങ്.

Samayam Malayalam 17 Oct 2019, 6:29 pm

ഹൈലൈറ്റ്:

  • ബിജെപി സർക്കാർ ജനസൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെന്ന് മൻമോഹൻ
  • പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ
  • ആരോപണം ഉന്നയിക്കുന്നത് സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് കാരണമാകില്ലെന്നും വിമർശനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam മൻമോഹൻ സിങ്
ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനു പകരം ആരോപണങ്ങൾ ഉന്നയിക്കുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധചെലുത്തിയിരിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൻമോഹൻ സിങ്. 16 ലക്ഷം നിക്ഷേപകരെ നേരിട്ടു ബാധിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു മൻമോഹന്റെ വിമർശനം. കേന്ദ്രത്തിലേയും മഹാരാഷ്ട്രയിലേയും ബിജെപി സർക്കാരുകൾ ജനസൗഹൃദ പദ്ധതികൾ ആവിഷ്ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മല സീതാരാമന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അവരുടെ പ്രസ്താവനയ്ക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ല. 'നിലവിലെ പ്രശ്നം പരിഹരിക്കാൻ കൃത്യമായ രോഗ നിർണ്ണയവും ചികിത്സയും ആവശ്യമാണ്'. പ്രതിപക്ഷത്തുള്ളവർക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നതിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മൻമോഹൻ സിങ് പറഞ്ഞു. അതിനാൽത്തന്നെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് അത് ഗുണകരമാകില്ലെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു, മുംബൈയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also read: ബാങ്കുകളുടെ കഷ്ടകാലം ആരംഭിച്ചത് മൻമോഹന്റെയും രഘുറാം രാജന്റെയും കാലത്ത്: നിർമ്മല സീതാരാമൻ

"ഞാൻ നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അന്ന് ചില പോരായ്മകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി നിങ്ങൾ അധികാരത്തിലുണ്ട്. അതിനാൽ പിഴവുകളുടെ ഉത്തരവാദിത്വം യുപിഎക്കാണെന്ന് പറയുന്നതിൽ അർത്ഥമില്ല," മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.

മൻമോഹൻ സിങ്-രഘുറാം രാജൻ കൂട്ടുകെട്ടാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മോശം പ്രവർത്തനത്തിനു കാരണക്കാരെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൻമോഹൻ സിങ്ങിന്റെ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്