ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന സംഭവം; ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ

2012ലാണ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്നത്. കപ്പലിലെ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരാണ് വെടിയുതിർത്തത്

Samayam Malayalam 3 Jul 2020, 8:36 pm
ന്യൂഡൽഹി: നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന കേസ് സുപ്രീംകോടതിയിൽ. കടൽക്കൊല കേസ് അവസാനിപ്പിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിൻ്റെ നടപടി.
Samayam Malayalam കേന്ദ്രം സുപ്രീംകോടതിയിൽ
കേന്ദ്രം സുപ്രീംകോടതിയിൽ


Also Read: സംസ്ഥാനത്ത് സംമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കൊവിഡ്։ ഏറ്റവും ഉയര്‍ന്ന് നിരക്ക്

2012ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലായ ഇൻട്രിക്കാ ലക്സിയിലെ രണ്ട് നാവികർ വെടിവെച്ച് കൊല്ലുകയായിരുന്നു. കപ്പലിലെ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരാണ് വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ കേസ് നടപടികൾ ആരംഭിച്ച പോലീസ് കപ്പൽ തീരത്തടുപ്പിച്ച് നാവികരെ കസ്‌റ്റഡിയിലെടുത്തു.


കേസ് കോടതി കയറിയതോടെ നാവികർ അന്താരാഷ്‌ട്ര തർക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിനിടെ കേരളാ പോലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. തർക്കം മുറുകിയതോടെ വിഷയത്തിൽ അന്താരാഷ്‌ട്ര തർക്ക പരിഹാര കോടതി ഇടപെട്ടു.

Also Read: ഡല്‍ഹിയില്‍ ഭൂമികുലുക്കം; റികടര്‍ സ്കെയിലില്‍ 4.7 തീവ്രത

ഇന്ത്യയുടെയും ജർമ്മനിയുടെയും വാദം കേട്ട ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം. മത്സ്യതൊഴിലാളികളുടെ ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം ഇറ്റലി മെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്