Please enable javascript.Songs At Wedding Function,വിവാഹങ്ങൾക്ക് സിനിമാ പാട്ടുകൾ വയ്ക്കുന്നത് കോപ്പിറൈറ്റ് വയലേഷനായി കണക്കാക്കാൻ സാധിക്കില്ല: കേന്ദ്രം - central government says playing film songs at weddings is not violation - Samayam Malayalam

വിവാഹങ്ങൾക്ക് സിനിമാ പാട്ടുകൾ വയ്ക്കുന്നത് കോപ്പിറൈറ്റ് വയലേഷനായി കണക്കാക്കാൻ സാധിക്കില്ല: കേന്ദ്രം

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 27 Jul 2023, 3:30 pm
Subscribe

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോട് പൊതുജനങ്ങൾക്കിടയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നേരത്തെ വിവിധ പകർപ്പവകാശ സംഘടനകളിൽ നിന്നും കടുത്ത സമ്മർദ്ദമായിരുന്നു ഇവർ ഏറ്റുവാങ്ങിയിരുന്നത്.

wedding function
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവാഹവേദികളിലും മറ്റ് ആഘോഷങ്ങളിലും ബോളിവുഡ് പാട്ടുകൾ പ്ലേ ചെയ്യുന്നതിന് പകർപ്പവകാശ ലംഘനത്തിന് നിയമനടപടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി.

Also Read : തമിഴ്നാട് എൻഡിഎയിൽ ഭിന്നത രൂക്ഷം; അണ്ണാമലൈയുടെ പദയാത്രയിൽ ഇപിഎസ് പങ്കെടുക്കില്ല

ഇത്തരത്തിലുള്ള ആഘോഷ വേദികളിൽ ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നിരവധി പകർപ്പവകാശ നോട്ടീസുകൾ വരുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.


പൊതുജനങ്ങളിൽ നിന്നും മറ്റ് ബന്ധപ്പെട്ട കമ്പനികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രമോഷൻ, ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) വകുപ്പ് ഒരു നോട്ടീസ് പുറത്തിറക്കിയത്.

സെക്ഷൻ 52 പ്രകാരം, പകർപ്പവകാശമുള്ള പാട്ടുകൽ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ പകർപ്പവകാശ നിയമം (1) (സിഡ് എയിൽ) മതപരമായ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും റോയൽറ്റിയോ മുൻകൂർ അനുമതിയോ ഇല്ലാതെ ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.

മതപരമായ ചടങ്ങുകളിൽ വിവാഹവും ബന്ധപ്പെട്ട ചടങ്ങുകളും ഉൾപ്പെടുമെന്നതിനാൽ പകർപ്പവകാശം ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

Also Read : മഹാരാഷ്ട്രയിലും ഉത്തരാഘണ്ഡിലും ഹിമാചലിലും ശക്തമായ മഴയ്ക്ക് സാധ്യത; മുംബൈയിൽ റെഡ് അലേർട്ട്; സ്കുളുകൾക്ക് അവധി

വിവാഹച്ചടങ്ങിൽ പാട്ട് കേൾപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പകർപ്പവകാശം ബാധകമല്ലെങ്കിലും വിവാഹ വീഡിയോകളിൽ ഈ പാട്ടുകൾ ഉപയോഗിക്കുന്നത് നിയമം ബാധകമാകാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കോപ്പിറൈറ്റ് സൊസൈറ്റിയായ ഫോണോഗ്രാഫിക് പെർഫോർമൻസ് ലിമിറ്റഡ് ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

Read Latest National News and Malayalam News
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ