ആപ്പ്ജില്ല

ഫേസ്‍ബുക്കിന് താക്കീത് നൽകി കേന്ദ്രസർക്കാർ

ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി

Samayam Malayalam 21 Mar 2018, 3:27 pm
ന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക് ചോർത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കർശന നടപടിയുമായി കേന്ദ്രം. ഫേസ്ബുക് ഉപയോക്താക്കളുടെ സുരക്ഷയിൽ വീഴ്‌ചയുണ്ടെന്ന് ഉറപ്പായാൽ ഫേസ്ബുക് നിയമനടപടി നേരിടേണ്ടി വരുമെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Samayam Malayalam central government warns facebook
ഫേസ്‍ബുക്കിന് താക്കീത് നൽകി കേന്ദ്രസർക്കാർ


അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രവർത്തിച്ച കേംബ്രിഡ്‌ജ് അനലറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നും ഇവ ട്രംപിന്‍റെ വിജയത്തിനായി ഉപയോഗിച്ചെന്നും വാർത്താ വന്നതിനെ തുടർന്നാണ് കേന്ദ്രം ഫേസ്‍ബുക്കിന് താക്കീത് നൽകിയത്. ഇതേ കമ്പനിയാണ് യുപിഎക്ക് വേണ്ടി ഇന്ത്യയിൽ പ്രചാരണം നടത്തുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. ഫേസ്ബുക് ഡിലീറ്റ് ചെയ്യാനുളള സമയമായെന്ന് വാട്‍സ് ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്റ്റൻ ട്വീറ്റ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്