ആപ്പ്ജില്ല

കേന്ദ്രം 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' നിരോധിക്കാനൊരുങ്ങുന്നു

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ...

TNN 4 Oct 2017, 9:39 am
ന്യൂഡല്‍ഹി: 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' കേന്ദ്രം നിരോധിക്കാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താൻ ഒരുങ്ങുന്നത്. എന്‍.ഐ.എ.യ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീങ്ങുന്നത്. ഐ.എൻ.എ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിന്‍റെ ആരോപണമാണ് മുഖ്യമായും ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികൾ നിരീക്ഷിച്ച് വരുകയാണ്. മാതൃഭൂമി ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam central govt about to ban popular front of india report
കേന്ദ്രം 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' നിരോധിക്കാനൊരുങ്ങുന്നു


സംഘടനയെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തണോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം ആലോചിച്ച് വരികയാണ്. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെയും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയുടെയും ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം പുറത്തിറക്കുന്ന കാര്യങ്ങള്‍ സഹിതം ചര്‍ച്ച ചെയ്തു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാൻ സാധ്യതയുള്ളതിനാൽ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും ഏറെക്കാലമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍, ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമേ തങ്ങള്‍ക്കെതിരേ രജിസ്റ്റ‍ര്‍ ചെയ്തിട്ടുള്ളൂ എന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് വാദിക്കുന്നത്.

Central Govt about to ban Popular Front of India: Report

Media Report Says that Central Government about to ban Popular Front of India.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്