ആപ്പ്ജില്ല

മതസ്ഥാപനങ്ങള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്

കള്ളപ്പണം കൈവശമുള്ളവർ മതസ്ഥാപനങ്ങൾ വഴി അവ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി

TNN 17 Nov 2016, 8:27 am
ന്യൂഡൽഹി: ഇന്ത്യയിലെ മതസ്ഥാപനങ്ങളുടെ കീഴിലുള്ള ട്രസ്റ്റുകൾ കൈകാര്യം ചെയ്ത പണത്തിന്‍റെ വിശദശാംശങ്ങൾ തേടി ആദായനികുതി വകുപ്പ് ബന്ധപ്പെട്ട മത സംഘടനകൾക്ക് നോട്ടീസ് നൽകി. നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന നവമ്പര്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പണമിടപാടുകളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Samayam Malayalam central revenue department issued notice to religious institutions
മതസ്ഥാപനങ്ങള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്


ഈ മാസം 18ന് മുമ്പായി 1400 ഓളം ട്രസ്റ്റുകൾ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുക്കുന്ന വിവരങ്ങൾ നൽകണം. അസാധുവാക്കപ്പെട്ട 500,1000 രൂപ നോട്ടുകൾ മതസ്ഥാപനങ്ങൾക്കു സ്വീകരിക്കാൻ അനുമതിയില്ലെന്നു നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. കള്ളപ്പണം കൈവശമുള്ളവർ മതസ്ഥാപനങ്ങൾ വഴി അവ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി.

Central revenue department issued notice to religious institutions

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്