ആപ്പ്ജില്ല

തമിഴ്‍‍നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുമായി കേന്ദ്രം

തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ച് പദ്ധതിക്ക് കൃത്യമായ രൂപരേഖ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി

TNN 18 Jun 2017, 1:19 pm
ചെന്നൈ: തമിഴ്‍‍നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത പദ്ധതി തുടങ്ങാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു സംസ്ഥാനങ്ങളുടെയുംരലസ്ഥാനങ്ങളായ തിരുവനന്തപുരത്തെയും ചെന്നൈയേയും ബന്ധിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നതെന്ന് ഷിപ്പിങ്, ദേശീയപാത സഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Samayam Malayalam centre planning inland waterway transport project between thiruvananthapuram and chennai
തമിഴ്‍‍നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുമായി കേന്ദ്രം


കന്യാകുമാരിയെയും നാഗപട്ടണത്തെയുമാണ് ജലഗതാഗതപാത പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രാജ്യത്തുടനീളം ഉള്‍നാടന്‍ ജലഗതാഗത പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ജലഗതാഗത പാത യാഥാര്‍ഥ്യമാക്കുന്നതോടെ ഈ പ്രദേശങ്ങളിലെ തീരദേശ ജില്ലകള്‍ തമ്മില്‍ മികച്ച കണക്ടിവിറ്റി ഉണ്ടാക്കാന്‍ സാധിക്കുമെന്നും' അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ച് പദ്ധതിക്ക് കൃത്യമായ രൂപരേഖ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പിടിഐയോട് വ്യക്തമാക്കി.

Centre planning inland waterway transport project between Thiruvananthapuram and Chennai

Union Minister of State for Highways and Shipping Pon Radhakrishnan said the government was working on developing inland water transportation across the country.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്